എഴുതുക എന്നത് എപ്പോഴും ഒരു മോഹമായിരുന്നു. എന്നാല്‍ അതൊരിക്കലും പൂര്‍ണമായി നടന്നിട്ടില്ല. നടക്കും എന്ന പ്രതീക്ഷ തന്നെ ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു! പക്ഷേ, എഴുതുന്നത് ഒരു ആവശ്യമായി മാറിയിരിക്കുന്നു ഇപ്പോള്‍. പലരെയും പോലെ കുട്ടിക്കാലം മുതലുള്ള കാര്യങ്ങള്‍ ഒരല്‍പം വെള്ളവും അല്‍പ്പം മധുരവും ചേര്‍ത്ത് വിളമ്പാനുള്ള ആഗ്രഹമാണോ? ആയിരിക്കാം, നിഷേധിക്കുന്നില്ല. എന്നാല്‍ ഞാന്‍, ചില നവസംവീധായകരെ പോലെ, ഇപ്പോള്‍ തുടങ്ങുന്നു. ഇവിടെ, എനിക്കിതുവെരെ അറിയാവുന്നതില്‍ ഏറ്റവും പുതുമയേറിയ നാട്ടില്‍, അപരിചിതരെ മാത്രം കണ്ട്ദിവസങ്ങള്‍ തള്ളിനീക്കാവുന്ന ജെര്‍മനിയില്‍. ഇവിടെ ഞാന്‍ ഒറ്റയ്ക്കല്ല. എന്നാല്‍ ഒറ്റപ്പെട്ടിരിക്കുന്നു. യൂറോപ്പിനെക്കുറിച്ചു ചിന്തിച്ചതൊന്നും ശെരിയല്ല എന്നല്ല. പക്ഷേ, ഞാന്‍ എല്ലാവരിലും നിന്ന് ഒരുപാട് അകന്ന പോലെ. അതിനു പുറമെയുള്ള സ്വകാര്യ ചിന്തകള്‍. ആരോടും ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതി, എന്നാല്‍ പറയാന്‍ ഒരുപാടുള്ള പോലെ. ഇത് ഒറ്റപെടല്‍ കൊണ്ടോ അതോ ഞാന്‍ എന്നെ തന്നെ ഒറ്റപെടുതുന്നത് കൊണ്ടോ എന്നെനിക്കു പൂര്‍ണമായി അറിയില്ല.
ഞാന്‍ ഒരിക്കലും മിണ്ടാതിരുന്നിട്ടില്ല. 'നാക്കിനെല്ലില്ലാത്തവന്‍' എന്ന പേര് പലപ്പോഴും വാങ്ങിയിട്ടുണ്ട്. അത് ഒരു പരിധിവരെ സത്യമാണ് താനും. ഇപ്പോഴും അതാണെന്നെ ശല്യപെടുതുന്നത്. ഞാന്‍ എങ്ങനെ മിണ്ടാതിരിക്കും? ഞാന്‍ എങ്ങനെ ഞാന്‍ അല്ലാതവും? എത്രകണ്ട് ഞാന്‍ തനിയെ സംസാരിക്കും? എത്ര കണ്ട് ഞാന്‍ മിണ്ടും?
No comments:
Post a Comment